താ​യ​ന്പ​ക​യി​ൽ പ​ഞ്ചാ​ക്ഷ​രം കു​റി​ക്കാ​നൊ​രു​ങ്ങി ശു​ക​പു​രം​ദി​ലീ​പ്
Monday, October 14, 2019 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​ശ​സ്ത താ​യ​ന്പ​ക വി​ദ്വാ​ൻ ശു​ക​പു​രം ദി​ലീ​പി​ന്‍റെ ആ​ശ​യ​മാ​യ പ​ഞ്ചാ​ക്ഷ​ര​താ​യ​ന്പ​ക​യു​ടെ ആ​ദ്യാ​വ​ത​ര​ണം ന​വം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്കും . കോ​ട്ട​പ്പു​റം തി​രു​വ​ള​യ​നാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് അ​ര​ങ്ങേ​റു​ന്ന നാ​ദ​ബ്ര​ഹ്മം എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​ക്ഷ​രി​യി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കാ​തെ ഇ​രു​കി​ട​യി​ലേ​ക്ക് കൊ​ട്ടി​യ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് പ​ഞ്ചാ​ക്ഷ​ര താ​യ​ന്പ​ക​യു​ടെ പ്ര​യോ​ഗ​രീ​തി. 2018ൽ ​ചെ​ർ​പ്പു​ള​ശ്ശേ​രി പു​ത്ത​നാ​ൽ​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ച്ച ച​തു​ര മി​ശ്ര പ​തി​കാ​ലം എ​ന്ന താ​യ​ന്പ​ക​ക്ക് ല​ഭി​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് പ​ഞ്ചാ​ക്ഷ​ര താ​യ​ന്പ​ക​യ്ക്കു​ള്ള പ്ര​ചോ​ദ​ന​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​ടി അ​ങ്ക​പ്പ​ൻ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, അ​ശോ​ക​ൻ,ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.