മാ​ലി​ന്യ​മു​ക്ത നാ​ടി​നാ​യി അ​ല​ന​ല്ലൂ​ർ
Monday, October 14, 2019 11:26 PM IST
അ​ല​ന​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി അ​ല​ന​ല്ലൂ​ർ കൈ​കോ​ർ​ക്കു​ന്നു. മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കും ഒ​രു​പ​രി​ധി വ​രെ കാ​ര​ണ​മാ​കു​ന്ന പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നീ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം​ന​ല്കു​ന്ന​ത്. പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ നാ​ലു​ക​ണ്ടം പി​ക​ഐ​ച്ച്.​എം​ഒ യു​പി​എ​സി​ൽ ന​ട​ന്ന സ​ന്പൂ​ർ​ണ ഗ്രാ​മ​സ​ഭ ശ്ര​ദ്ധേ​യ​മാ​യി. പ​ദ്ധ​തി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഓ​രോ​വാ​ർ​ഡി​ലും നാ​ലു അ​യ​ൽ​സ​ഭ​ക​ൾ വീ​തം ന​ട​ത്തും.
ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും പി​ന്നീ​ട് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​നു​മാ​ണ് തി​രു​മാ​നി​ച്ച​ത്. ഗ്രാ​മ​സ​ഭ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.