പു​ര​സ്കാ​രം കൈ​മാ​റി
Monday, October 14, 2019 11:28 PM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ച കാ​യ​ക​ൽ​പ്പം പു​ര​സ്കാ​രം അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി​രേ​ശ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പ്ര​ഭു​ദാ​സി​ന് കൈ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ 9 ന് ​ആ​ശു​പ​ത്രി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബ​ഹു​മ​തി കൈ​മാ​റി​യ​ത്.​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ശു​ചി​ത്വം, ശു​ചി​ത്വ​പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, സേ​വ​ന നി​ല​വാ​രം, തു​ട​ങ്ങി​യ​വ​യു​ടെ മി​ക​വ് വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച പു​ര​സ്കാ​ര​മാ​ണ് കാ​യ​ക​ൽ​പ്പ അ​വാ​ർ​ഡ്.​ദേ​ശി​യ ത​ല​ത്തി​ൽ താ​ലൂ​ക് ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ച​ത് . കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​ക്ക് ഇ​തി​ന​കം അ​ര ഡ​സ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഡോ.​പ്ര​ഭു​ദാ​സും ഈ​ശ്വ​രി​രേ​ശ​നും ചേ​ർ​ന്ന് വ​രി​ക്ക പ്ലാ​വി​ൻ തൈ ​ന​ട്ടു. ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ,ര​ത്തി​ന രാ​മ​മൂ​ർ​ത്തി, ജ്യോ​തി അ​നി​ൽ​കു​മാ​ർ, സി ​രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു .