മ​ര​മി​ല്ലി​ൽ ത​ടി ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, October 15, 2019 10:43 PM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​രി​ലെ മ​ര മി​ല്ലി​ൽ ജോ​ലി​ക്കി​ടെ ത​ടി വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ടി​പ്പെ​ര​ണ്ട ആ​ൽ​ത്ത​റ​യി​ൽ കോ​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ ക​ബീ​റാ(57)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മ​ണി​യോ​ടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം.

ലോ​റി​യി​ൽ നി​ന്നും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മ​ര​ത്ത​ടി​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ സ​ഹാ​യി​ക്കാ​ൻ നി​ന്ന ക​ബീ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നെന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ബ​ഷീ​ർ, ഷ​ഫീ​ന. മ​രു​മ​ക്ക​ൾ: ജം​ഷീ​ന, സു​ബൈ​ർ.