കു​തി​രാ​നി​ൽ റോ​ഡരിക് ഇ​ടി​ഞ്ഞത് ​ഭീ​ഷ​ണി​യാകുന്നു
Tuesday, October 15, 2019 10:55 PM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കു​തി​രാ​നി​ൽ റോ​ഡ് സൈ​ഡ് ഇ​ടി​ഞ്ഞു​നി​ല്ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്പോ​ൾ കു​തി​രാ​ൻ ക്ഷേ​ത്രം ക​ഴി​ഞ്ഞ് വ​ഴു​ക്കും​പാ​റ ഇ​റ​ക്ക​ത്തി​ലാ​ണ് റോ​ഡ് സൈ​ഡ് ഇ​ടി​ഞ്ഞ് അ​ടി​ഭാ​ഗം അ​ള​ള് പോ​ലെ​യാ​യി​ട്ടു​ള്ള​ത്.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് ചേ​ർ​ന്നു പോ​യാ​ൽ ഇ​വി​ടെ ഇ​ടി​ഞ്ഞ് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കും. നേ​ര​ത്തെ ഇ​വി​ടെ വാ​ഹ​നം മ​റി​ഞ്ഞ സ്ഥ​ല​മാ​ണ്. കു​തി​രാ​നി​ലെ ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ ക​ല്ലു​വ​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ പ​ല​വ​ഴി​ക്ക് പോ​കും.

അ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഒ​രു​വ​ശ​ത്ത് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​നു​ള്ള ട്ര​ഞ്ച് കു​ഴി​ക്ക​ലും അ​തി​നൊ​പ്പം റോ​ഡു​വ​ശം ഇ​ടി​യു​ന്ന സ്ഥി​തി കൂ​ടി തു​ട​ർ​ന്നാ​ൽ കു​തി​രാ​ൻ​വ​ഴി​യു​ള്ള യാ​ത്ര കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​കും.

മി​ക്ക​വാ​റും എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കു​തി​രാ​നി​ൽ കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്. ചി​ല​പ്പോ​ൾ കു​രു​ക്ക് മ​ണി​ക്കൂ​റു​ക​ൾ ഏ​റെ നീ​ളു​ന്ന സ്ഥി​തി​യാ​ണ്. കു​ഴി​യ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

അ​തേ​സ​മ​യം വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തൃ​ശൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ.​കോ​ട​ങ്ക​ണ്ട​ത്ത് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി 22നു​മു​ന്പ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.