പോ​ത്തു​ണ്ടി ഡാ​മി​ൽ ജ​ല​നി​ര​പ്പ് 54 അ​ടി​യാ​യി ഉ​യ​ർ​ന്നു; ഇ​ന്നു​രാ​വി​ലെ 11ന് ​തു​റ​ന്നു​വി​ടും
Tuesday, October 15, 2019 10:55 PM IST
നെന്മാ​റ: പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ 54 അ​ടി​യാ​യി ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്നു​രാ​വി​ലെ 11ന് ​വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ എ​ഇ​ഇ വി.​എ​സ്.​മോ​ഹ​ൻ​ലാ​ൽ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ തീ​വ്ര​ത​യും നെ​ല്ലി​യാ​ന്പ​തി മ​ല​ക​ളി​ൽ നി​ന്നു​മു​ള്ള നീ​രൊ​ഴു​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളം ര​ണ്ടു സെ​ന്‍റി​മീ​റ്റ​ർ മു​ത​ൽ അ​ഞ്ചു​സെ​ന്‍റി​മീ​റ്റ​ർ വ​രെ നി​യ​ന്ത്രി​ത​മാ​യാ​ണ് തു​റ​ന്നു​വി​ടു​ക.

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നും വേ​ണ്ട വെ​ള്ളം പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന​തി​ൽ ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് 15ന് ​ജ​ല​നി​ര​പ്പ് 54.50 അ​ടി​യാ​യി ഉ​യ​ർ​ന്ന​തോ​ടെ ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് പെ​യ്ത മ​ഴ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽ​നി​ന്നും ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​രു​ന്നു. ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡാ​മി​ലെ വെ​ള്ളം 54 ൽ ​കൂ​ടു​ത​ൽ അ​ടി​യാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ടു​ന്ന​ത്.ക​ഴി​ഞ്ഞ​മാ​സം 14 ന് ​വെ​ള്ളം​തു​റ​ന്നു വി​ടു​മെ​ന്ന​റി​യി​ച്ചെ​ങ്കി​ലും വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ കു​റ​വും മ​ല​ക​ളി​ലെ നീ​രൊ​ഴു​ക്കും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ത​ത്കാ​ലം പി​ന്നീ​ട് തു​റ​ക്കാ​മെ​ന്നു തീ​രൂ​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​ര​ണ​ശേ​ഷി 55 അ​ടി​യാ​ണെ​ങ്കി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് 53 അ​ടി​യാ​യി കു​റ​ച്ച് തു​റ​ന്നു​വി​ടു​ന്ന​ത്. ഡാ​മി​ലെ വെ​ള്ള​ത്തി​നെ ആ​ശ്ര​യി​ച്ചാ​ണ് നെന്മാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ർ​ഷ​ക​രു​ടെ ര​ണ്ടാം​വി​ള കൃ​ഷി ഇ​റ​ക്ക​ൽ. ഗായ ത്രി, മംഗലം പുഴയോരത്തു ള്ളവർ ജാഗ്രത പാലിക്കണം.