സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Tuesday, October 15, 2019 10:55 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജും പാ​ല​ക്കാ​ട് ജി.​ടെ​ക് ക​ന്പ്യൂ​ട്ടേ​ഴ്സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ടാ​ലി ആ​ഡ് ഓ​ണ്‍ കോ​ഴ്സ് വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എം.​ആ​ർ.​രോ​ഹി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​ന്പു​ഴ ഡാം: ​ജാ​ഗ്ര​താ നി​ർ​ദേ​ശം

പാലക്കാട്: മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് തു​ട​രു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഷ​ട്ട​റു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം തു​റ​ക്കു​മെ​ന്ന് മ​ല​ന്പു​ഴ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 115.06 മീ​റ്റ​റാ​ണ്. അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 114.46മീ​റ്റ​റാ​ണ്. മു​ക്കൈ​പു​ഴ, ക​ൽ​പ്പാ​ത്തി​പു​ഴ, ഭാ​ര​ത​പ്പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ, മീ​ൻ​പി​ടു​ത്ത​ക്കാ​ർ, പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.