പുലിയെപിടിക്കാൻ വനംവകുപ്പ് കൂ​ട് സ്ഥാ​പി​ച്ചു
Tuesday, October 15, 2019 10:55 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​ലി ആ​ക്ര​മ​ണം ന​ട​ന്ന ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ​യി​ൽപു​ലി​യെ പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെപു​ത്ത​ൻ​പു​ര​യ്ക്ക​ൽ മൈ​ക്കി​ളി​ന്‍റെ ഏ​ഴ് ആ​ടു​ക​ളെ പു​ലി പി​ടി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രുമാ​സ​ത്തി​ലേ​റെ​യാ​യി മേ​ക്ക​ള​പ്പാ​റ, പൊ​തോ​പ്പാ​ടം, മൈ​ലാം​പാ​ടം, കു​ന്തി​പ്പാ​ടം മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​രു​ടെ വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ പു​ലി പി​ടി​ച്ചു. കൊ​റ്റ​ൻ​കോ​ട​ൻ​അ​ബു​വി​ന്‍റെ നാ​ല് കാ​ള​ക​ൾ, ഐ​നെ​ല്ലി സു​ധീ​റി​ന്‍റെ ആ​ട്, പൊ​തോ​പ്പാ​ടം പാ​ഞ്ചാ​ലി​യു​ടെ മൂ​ന്ന് ആ​ടു​ക​ൾ എ​ന്നി​വ​യെ പു​ലി പി​ടി​ച്ചി​രു​ന്നു.
രാ​ത്രി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് പു​ലി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​ത്. രാ​ത്രി​പു​റ​ത്തി​റ​ങ്ങാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്തെസ്ഥി​തി​യാ​ണ്.
ഇ​ത് കാ​ര​ണം ടാ​പ്പിം​ഗ്്ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക്കു പോ​കു​ന്ന​വ​ർദു​രി​ത​ത്തി​ലാ​ണ്. പു​ലി​യു​ടെ ആ​ക്ര​മ​ണംഉ​ണ്ടാ​വു​ന്പോ​ഴൊ​ക്കെ വ​നം വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത്എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന്പ​രി​ഹാ​രം ഉ​ണ്ടാ​വു​ന്നി​ല്ല. ഇ​തി​ലെപ്ര​തി​ഷേ​ധം ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യവ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്അ​റി​യി​ച്ചു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെപി​ടി​ക്കു​ന്ന പു​ലി​യെ പി​ടി​കൂ​ടാ​ൻഅ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തേതു​ട​ർ​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പു​ലി​യെ പി​ടി​ക്കാ​നു​ള്ളകൂ​ട് സ്ഥാ​പി​ച്ചു.