മേ​ക്ക​ള​പ്പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി. ഏ​ഴ് ആ​ടു​ക​ളെ കൊ​ന്നു; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ
Tuesday, October 15, 2019 10:55 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ പ്ര​ദേ​ശം വീ​ണ്ടും പു​ലി ഭീ​ഷ​ണി​യി​ൽ. ക​ർ​ഷ​ക​നാ​യ പു​ത്ത​ൻ​പു​ര​യി​ൽ മൈ​ക്കി​ളി​ന്‍റെ ഏ​ഴ് ആ​ടു​ക​ളെ പു​ലി ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പാ​ൽ ക​റ​ക്കാ​നാ​യി എ​ത്തി​യ വീ​ട്ടു​കാ​രാ​ണ് ച​ത്തു​കി​ട​ക്കു​ന്ന നി​ല​യി​ൽ ആ​ടു​ക​ളെ ക​ണ്ട​ത്. മൂ​ന്ന് വ​ലി​യ ആ​ടു​ക​ളും നാ​ല് കു​ട്ടി​യാ​ടു​ക​ളു​മാ​ണ് ച​ത്ത​ത്. സ​മീ​പ​ത്ത് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി. വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​സം​ഭ​വ​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.​പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ഭീ​തി​യി​ലാ​ണെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്.