ക​ല്ല​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി
Tuesday, October 15, 2019 10:57 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ന്പ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റും നാ​ട്ടു​ന· പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​ല്ല​ടി പാ​ട​ശേ​ഖ​ര​ത്തി​ലെ മു​പ്പ​തു​സെ​ന്‍റ് പാ​ട​ത്ത് ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അം​ബു​ജാ​ക്ഷി ന​ടീ​ൽ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ കെ.​വാ​സു​ദേ​വ​ൻ കു​ട്ടി​ക​ൾ​ക്ക് നെ​ൽ​കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ കൃ​ഷി​രീ​തി​ക​ളും വി​ള​പ​രി​പാ​ല​ന​രീ​തി​ക​ളും നെ​ൽ​ക്കൃ​ഷി നാ​ട്ടി​ൽ നി​ല​നി​ല്ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു. ശ്രേ​യ​സ് ഇ​ന​ത്തി​ലു​ള്ള നെ​ൽ​വി​ത്തു​പ​യോ​ഗി​ച്ചു​ള്ള ഞാ​റാ​ണ് ന​ടീ​ലി​ന് ഉ​പ​യോ​ഗി​ച്ച​ത്. മു​ൻ ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ന​ടീ​ൽ ഉ​ത്സ​വം​ക​ണ്ട് വാ​ഹ​നം നി​ർ​ത്തി പാ​ട​ത്തി​റ​ങ്ങി കു​ട്ടി​ക്കൂ​ട്ട​ത്തോ​ട് സം​വ​ദി​ക്കു​ക​യും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത​ത് കു​ട്ടി​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും ആ​വേ​ശ​മാ​യി. കു​നി​പ്പാ​റ ല​ക്ഷ്മി നാ​രാ​യ​ണ സ​ര​സ്വ​തി ശി​ശു​വി​ദ്യാ​മ​ന്ദി​ര​ത്തി​ലെ 30 കൊ​ച്ചു​കു​ട്ടി​ക​ളും കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗം ക​ല്യാ​ണ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​ൻ​ക​ല്ല​ടി​പ്പാ​ട​ത്തെ​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും പങ്കെടുത്തു.