മോ​ഷ​ണ​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ ത​ർ​ക്കം: മ​ർ​ദ​ന​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Tuesday, October 15, 2019 10:57 PM IST
കോ​യ​ന്പ​ത്തൂ​ർ: മോ​ഷ​ണ​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​മി​ഴ​ര​സ​ൻ (21), രാ​ഹു​ൽ കു​മാ​ർ (23), ദ​ർ​ശ​ൻ (23) ശി​വ​രാ​ജ് (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
തി​രു​പ്പൂ​ർ അ​വി​നാ​ശി റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന നാ​ലു യു​വാ​ക്ക​ൾ ക​ണി​യൂ​ർ ചെ​ക്ക് പോ​സ്റ്റി​ന​രി​കെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പ​ര​സ്പ​രം ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ക​രു​മ​ത്താം​പ്പ​ട്ടി പോ​ലീ​സ് നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ലു​പേ​രും മോ​ഷ്ടാ​ക്ക​ളാ​ണെ​ന്നും മോ​ഷ​ണ​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു ക​ണ്ടെ​ത്തി. രാ​ഹു​ൽ കു​മാ​റി​നെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 30 ല​ക്ഷം രൂ​പ​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​വ​രെ​പ്പ​റ്റി​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങിക്കും

കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച പ​നി​ക​ൾ പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​യ കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.
കോ​ർ​പ​റേ​ഷ​ന്‍റെ അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ൾ, വെ​ള്ള​ല്ലൂ​ർ മാ​ലി​ന്യ സം​സ്ക​ര​ണ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യാ​ണ് ആ​റ് മോ​സ്കി​റ്റോ ഷൂ​ട്ട​ർ മെ​ഷീ​നു​ക​ൾ വാ​ങ്ങു​ന്ന​ത്.
കോ​ർ​പ​റേ​ഷ​ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കൊ​തു​ക് പെ​രു​കു​ന്ന​തി​നാ​യി മ​രു​ന്നു​ത​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​മി​തി​മൂ​ലം എ​ല്ലാ ഇ​ട​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ മെ​ഷീ​നു​ക​ൾ വാ​ങ്ങു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച് 300 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് വ​രെ മ​രു​ന്നു​ത​ളി​ക്കാം.
ചെ​റി​യ മെ​ഷീ​നാ​യ​തി​നാ​ൽ കു​റു​കി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​രു​ന്നു​ത​ളി​ക്കാം സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രി​ലൊ​രാ​ളാ​യ കൃ​തി​ക മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു.