പ​യ്യ​ന​ടം റോ​ഡ് നി​ർ​മ്മാ​ണം : ജ​ന​കീ​യ യോ​ഗം ചേ​ർ​ന്നു
Tuesday, October 15, 2019 10:58 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​​ പ​യ്യ​ന​ടം റോ​ഡ് നി​ർ​മ്മാ​ണം. ജ​ന​കീ​യ യോ​ഗം ചേ​ർ​ന്നു. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ന​ട​ന്ന​ത്.
വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ൾ നി​ല​നി​ൽ​ക്കെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്ര​ധാ​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. റോ​ഡ് പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്ത് കി​ഫ് ബി​യു​ടേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കു​മ​രം​പു​ത്തു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി പ​റ​ഞ്ഞു. ഇ​തി​ൽ അ​ഴി​മ​തി ന​ട​ത്താ​ൻ സ​മ്മ​തി​ക്കി​ല്ല.
നി​ല​വി​ലെ ക​രാ​റു​കാ​രെ മാ​റ്റു​ന്ന​തി​ൽ പി​ടി​വാ​ശി​യി​ല്ല അ​തേ​സ​മ​യം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡ് നി​ർ​മ്മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സി ​പി എ​മ്മി​ന്‍റെ നി​ല​പാ​ടെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രെ അ​ഴി​മ​തി​യാ​രോ​പ​ണം ന​ട​ത്തി​യി​ട്ടി​ല്ല. നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് പ​ണി​ത​ട​യാ​ന​ല്ല. ഇ​വ പ​രി​ഹ​രി​ച്ച് മാ​ത്ര​മേ തു​ട​ർ​ന്ന് പ​ണി​യാ​രം​ഭി​ക്കാ​വു എ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം അ​പാ​ക​ത​ക​ൾ ഉ​ണ്ടാ​യ​ത് സം​ബ​ന്ധി​ച്ച് ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ട് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​കീ​യ ക​മ്മി​റ്റി ക​രാ​റു​കാ​രെ സ​ഹാ​യി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ നീ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജ​ന​ങ്ങ​ൾ പ്ര​കോ​പി​ത​രാ​യ​ത് രം​ഗം അ​ൽ​പ്പം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. റോ​ഡ് പ​ണി എ​ത്ര​യും പെ​ട്ട​ന്ന് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് നി​ർ​മ്മാ​ണം കു​റ്റ​മ​റ്റ​താ​യ രീ​തി​യി​ൽ ന​ട​ത്താ​ൻ സ​ർ​വ​ത​ല യോ​ഗം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ചേ​രു​മെ​ന്ന് കു​മ​രം​പു​ത്തു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മു​സ്ത​ഫ വ​റോ​ട​ൻ യോ​ഗ​ത്തി​ന് ശേ​ഷം അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മ​ഞ്ജു തോ​മ​സ്, രാ​ജ​ൻ ആ​ന്പാ​ട​ത്ത്, ജോ​സ് കൊ​ല്ലി​യി​ൽ, മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.