പാ​ത​യോ​രം പൂ​ക്ക​ളാ​ൽ മ​നോ​ഹ​ര​മാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ
Wednesday, October 16, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ഴാ​യി കി​ട​ക്കു​ന്ന പാ​ത​യോ​രം പൂ​ക്ക​ൾ​കൊ​ണ്ട് മ​നോ​ഹ​ര​മാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ണ്ണം​കു​ളം-​വാ​ൽ​ക്കു​ള​ന്പ് റോ​ഡി​ൽ ക​ണ്ണം​കു​ളം പാ​ൽ സൊ​സൈ​റ്റി​ക്കു മു​ന്നി​ലാ​ണ് ചെ​റു​പൂ​ക്ക​ൾ​കൊ​ണ്ട് പാ​ത​യോ​ര​ത്തെ ന​യ​ന​മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്.

ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ ഓ​ടി​യെ​ത്തു​ന്ന വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പ​ത്തു​മ​ണി പൂ​ക്ക​ളാ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ. ഏ​തു​കാ​ല​ത്തും ന​ല്ല​രീ​തി​യി​ൽ പ​രി​ച​ര​ണം തു​ട​രു​ന്ന​തി​നാ​ൽ പൂ​ക്ക​ൾ​ക്കും പ​ഞ്ഞ​മി​ല്ല. ഈ ​വ​ഴി​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രെ​ല്ലാം ഇ​തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ച്ചി​ട്ടേ യാ​ത്ര​തു​ട​രു. പ​ല​രും ഇ​വി​ടെ​നി​ന്നും പു​ക്ക​ളു​ടെ ത​ണ്ടു​കൊ​ണ്ടു​പോ​യി ഉ​ദ്യാ​നം ഒ​രു​ക്കു​ന്ന​വ​രു​മു​ണ്ട്.