ക​ർ​ഷ​ക​രി​ൽ​നി​ന്ന് ക​ണ്‍​വെ​ർ​ഷ​ൻ ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് മി​ൽ​മ നി​ർ​ത്തണമെന്ന്
Wednesday, October 16, 2019 10:46 PM IST
പാ​ല​ക്കാ​ട്: മാ​ർ​ച്ച് മാ​സ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ പാ​ൽ സൊ​സൈ​റ്റി​ക​ളി​ലേ​ക്ക് അ​ള​ന്ന പാ​ലി​ന്‍റെ പ​ത്തു​ശ​ത​മാ​നം അ​ധി​കം​വ​രെ പാ​ൽ അ​ള​ന്ന​വ​രി​ൽ​നി​ന്ന് ക​ണ്‍​വെ​ർ​ഷ​ൻ ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് മി​ൽ​മ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കൂ​ടു​ത​ൽ വ​രു​ന്ന പാ​ലി​ന് ലി​റ്റ​റി​ന് അ​ഞ്ചു​രൂ​പ പാ​ൽ​പൊ​ടി​യാ​ക്കു​ന്ന ചെ​ല​വി​ലേ​ക്ക് പാ​ൽ​വി​ല​യി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു.
വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ പ​ശു​വി​ന് പാ​ൽ കു​റ​യു​ക​യും മ​ഴ​ക്കാ​ല​ത്ത് പാ​ൽ കൂ​ടു​ക​യും ചെ​യ്യു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​സ് എ​ൽ​ജി​എ​സ് ഗ്രൂ​പ്പു​ക​ൾ, കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള മു​റ്റ​ത്തെ​മു​ല്ല പ​ദ്ധ​തി​ക​ൾ എ​ന്നി​വ​മൂ​ലം നി​ര​വ​ധി​പേ​ർ ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്നു​ണ്ട്. മ​റ്റു കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ല്ലാ​യ്മ​യും പാ​ലി​ന്‍റെ വി​ല സ്ഥി​ര​ത​യും ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ​പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി വ​ർ​ധി​ക്കു​ന്ന പാ​ലി​ന്‍റെ വി​ല ന​ല്കാ​തി​രി​ക്കു​ന്ന​ത് നീ​തി​ക്കു നി​ര​ക്കു​ന്ന​ത​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സ​ത്തി​ൽ പാ​ൽ അ​ള​ന്ന​തി​ന്‍റെ പ​ത്തു​ശ​ത​മാ​നം വ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ന്ന മി​ൽ​മ പ​ത്തു​ശ​ത​മാ​നം എ​ന്ന​തി​ൽ വ​ർ​ധ​ന വ​രു​ത്തു​ക​യും സം​ഘ​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക വി​ല്പ​ന​യി​ൽ താ​ത്പ​ര്യ​മെ​ടു​ക്കു​ക​യും ചെ​യ്തു.
ക​ണ്‍​വ​ർ​ഷ​ൻ ചാ​ർ​ജ് പാ​ൽ​വി​ല​യി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന രീ​തി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ മി​ൽ​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.