മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ ഷ​ട്ട​ർ ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി തു​ട​ങ്ങി
Wednesday, October 16, 2019 10:48 PM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​റി​ൽ നി​ർ​മ്മി​ച്ച പി​ല്ല​റു​ക​ളി​ൽ ഷ​ട്ട​റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ട​തു​ക​നാ​ലി​ൽ ജ​ല​മി​റ​ക്കു​ന്ന​തു നി​ർ​ത്തി​വെ​ച്ചു. ര​ണ്ടാം വി​ള ഇ​റ​ക്കു​ന്ന​തിനു ​മു​ൻ​പാ​യി ഷ​ട്ട​റു​ക​ൾ പൂ​ർ​ണ്ണ​തോ​തിൽ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാണ് ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തു്.
25 ദി​വ​സ​ത്തി​ന​കം ഷ​ട്ട​ർ സ്ഥാ​പി​ക്ക​ൽ ജോ​ലി പൂ​ർ​ത്തി​യാ​ക്കും. 5. 1 മീ​റ്റ​ർ ഉ​യ​ര​വും 2.7 മീ​റ്റ​ർ വീ​തി​യു​ള്ള​തും വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​മാ​യ നൂ​ത​ന രീ​തിയി​ലു​ള​ള മൂ​ന്നു ഷ​ട്ട​റു​ക​ളാ​ണ് ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​തി​യ ഷ​ട്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ക​ന്പാ​ല​ത്ത​റ ഏ​രി നി​റ​യ്ക്കാ​ൻ മു​ൻ​പ് ആ​വ​ശ്യ​മാ​യി​രു​ന്ന ജ​ല​വി​ര​ണ സ​മ​യ​ത്തി​ന്‍റെ പ​കു​തി സ​മ​യ​ത്തി​ൽ നി​റ​യും. ഇ​തു മൂ​ലം വി​വി​ധ സ്ഥ​ല​ങ്ങളി​ലേ​ക്ക് ജ​ല​വി​ത​ര​ണം സ​മ​യോ​ചി​ത​മാവു​മെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്.