മ​ണ​ൽ​മോ​ഷ​ണം ത​ട​യാ​ൻ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കും
Wednesday, October 16, 2019 10:48 PM IST
കോ​യ​ന്പ​ത്തൂ​ർ: തൊ​ണ്ടാ​മു​ത്തൂ​രി​ൽ മ​ണ​ൽ​മോ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. തൊ​ണ്ടാ​മു​ത്തൂ​രി​ലെ നൊ​യ്യ​ൽ ന​ദി​യി​ൽ​നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ല​ന്തു​റൈ, ചെ​മ്മേ​ട്, പൂ​ണ്ടി, ന​ര​സി​പു​രം, വി​രാ​ലി​യൂ​ർ, വെ​ള്ളി മ​ലൈ​പ്പ​ട്ട​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പോ​ഷ​ക​ന​ദി​ക​ളി​ൽ​നി​ന്നും മ​ണ​ൽ​മോ​ഷ​ണം വ്യാ​പ​ക​മാ​ണ്.
മ​ണ​ൽ​ക​ട​ത്ത് ത​ട​യു​ന്ന​തി​നു അ​ധി​കൃ​ത​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്മേ​ട് റോ​ഡ് പോ​ളു​വം​പ​ട്ടി, ന​ര​സി​പു​രം സെ​ല​സ​നൂ​ർ ജം​ഗ്ഷ​ൻ, വെ​ള്ളി​മ​ലൈ പ​ട്ട​ണം, വി​രാ​ലി​യൂ​ർ റോ​ഡു​ക​ൾ, തൊ​ണ്ടാ​മു​ത്തൂ​ർ, ച​ന്ദാ​പ്പേ​ട്ടൈ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, തൊ​ണ്ടാ​മു​ത്തൂ​ർ പോ​ളു​വം​പ​ട്ടി റോ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ണ​ൽ​ക​ട​ത്ത​ലു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ല്കി.