പാലക്കാട്: സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ കീഴിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര നാഷണൽ ലോക് അദാലത്തിൽ 633 കേസുകൾക്ക് തീർപ്പാക്കി. 62 ലക്ഷം രൂപ പരിഹാര തുകയായി അനുവദിച്ചു.
ജില്ലാ കോടതി, ആലത്തൂർ,ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് കോടതികളിലായി നടത്തിയ അദാലത്തിൽ നിലവിൽ കോടതികളിൽ തീർപ്പാകാതെ കെട്ടികിടക്കുന്ന സിവിൽ, ക്രിമിനൽ, കുടുംബ കേസുകളും പരിഗണനയിലുളള ബാങ്ക് കേസ്, ചെക്കുകേസ്, മോട്ടോർ വാഹന അപകട ഇൻഷുറൻസ് കേസുകൾ, സെല്ലുലാർ ഫോണ്, ബി.എസ്.എൻ.എൽ, രജിസ്ട്രേഷൻ വകുപ്പ് കേസുകളിലുമായി ആകെ 6750 കേസുകൾ പരിഗണിച്ചു. ഇതിൽ 1796 കേസുകളിൽ ഇരുകക്ഷികളും ഹാജരായി. ജില്ലാ കോടതിയുടെ കീഴിൽ 377 കേസുകളാണ് തീർപ്പാക്കിയത്. 33494514 രൂപ പരിഹാര തുകയായി ലഭിച്ചു. ഒറ്റപ്പാലത്ത് 136 കേസുകൾ പരിഗണിച്ചതതിൽ 22721981 രൂപയും, ആലത്തൂരിൽ 41 കേസുകളിലായി 2627300 രൂപയും ചിറ്റൂരിൽ 60 കേസുകളിൽ 2376000 രൂപയും, മണ്ണാർക്കാട് കോടതിയിൽ 53 കേസുകളിലായി 1600400 രൂപയും ഒത്തുതീർപ്പിലൂടെ പരിഹാര തുകയായി ലഭിച്ചു.
വൊക്കേഷണൽ എക്സ്പോ 2019
മലന്പുഴ: മലന്പുഴ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സംഘടിപ്പിച്ച ശാസ്ത്രമേള പിടിഎ പ്രസിഡന്റ് ടി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.വിദ്യ, വൈസ് പ്രസിഡന്റ് ജയജിത്ത്, പിഎൻ.മുരളി, ദേവിക, രഞ്ജിത്ത് പ്രസംഗിച്ചു.