മ​ഴ​ക്കെ​ടു​തി പ്ര​ദ​ർ​ശ​നം
Friday, October 18, 2019 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യു​ടെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം ഇ​ന്നും നാ​ളെ​യും അ​വി​നാ​ശി റോ​ഡി​ലു​ള്ള ക​സ്തൂ​രി ശ്രീ​നി​വാ​സ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ന​ട​ക്കും.

കോ​യ​ന്പ​ത്തൂ​ർ കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ പ്ര​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ ഇ​രു​ന്നൂ​റോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കു​ക.
പ്ര​ദ​ർ​ശ​നം ഇ​ന്നു​രാ​വി​ലെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ ബി.​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ളം നേ​രി​ട്ട പ്ര​ള​യ​ദു​ര​ന്ത​വും അ​തി​ജീ​വ​ന​വും അ​നു​ഭ​വി​ച്ച​റി​യു​ന്ന പ്ര​ദ​ർ​ശ​നം ത​മി​ഴ്നാ​ട്ടി​ൽ കോ​യ​ന്പ​ത്തൂ​രി​ലാ​ണ് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​ടി.​വി​ശാ​ഖ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​സ്റ്റി​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​ട്ടി കു​ര്യ​ൻ പ​ങ്കെ​ടു​ത്തു.