മൂ​ച്ചി​ക്ക​ട​വ് പാ​ലം ത​ക​ർ​ന്ന് ര​ണ്ട് മാ​സം പി​ന്നി​ട്ടു; ആ​ദി​വാ​സി​ക​ൾ സ​മ​ര​ത്തി​ന്
Friday, October 18, 2019 12:34 AM IST
അ​ഗ​ളി :മൂ​ച്ചി​ക്ക​ട​വ് പാ​ലം ത​ക​ർ​ന്ന് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ആ​ദി​വാ​സി മൂ​പ്പന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് അ​ഗ​ളി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് മൂ​ച്ചി​ക്ക​ട​വി​ൽ നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​ത്.

നൂ​റു​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ അ​പ്രോ​ച്ച് ത​ക​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ഇ​തോ​ടെ ഷോ​ള​യൂ​ർ, ചാ​വ​ടി​യൂ​ർ ,കോ​ട്ട​മ​ല ഉൗ​ര് ചു​ണ്ട​ക്കു​ളം ഉൗ​ര് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വ​ഴി​മു​ട്ടി. മൂ​ച്ചി​ക്ക​ട​വ് ക്ഷീ​ര​സം​ഘ​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന പാ​ൽ 10 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​വ​ള​ഞ്ഞാ​ണ് ക്ഷീ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ദു​രി​തം നേ​രി​ട്ടി​ട്ടും തി​രി​ഞ്ഞ് നോ​ക്കാ​ത്ത ന​ട​പ​ടി​ക​ൾ​ക്ക് എ​തി​രെ​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഉൗ​ര് നി​വാ​സി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​ഞ്ഞു.