വാ​യ്പ​യെ​ടു​ത്തു മു​ടി​ഞ്ഞു: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ന​ഗ​ര​സ​ഭ​യ്ക്ക് 35കോ​ടി​യി​ലേ​റെ ബാ​ധ്യ​ത
Friday, October 18, 2019 11:09 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ വാ​യ്പ​യെ​ടു​ത്തു സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ന​ഗ​ര​സ​ഭ​യ്ക്ക് മു​പ്പ​ത്തി​യ​ഞ്ച് കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ബാ​ധ്യ​ത. വാ​യ്പ ഇ​ന​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ഭീ​മ​മാ​യ സം​ഖ്യ ന​ഗ​ര​സ​ഭ​യ്ക്ക് ബാ​ധ്യ​ത​യാ​യി​ട്ടു​ള്ള​ത്.
ഇ​പ്പോ​ഴും വി​വി​ധ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​വ​ശ്യ​മാ​ണ്. പി​എം​എ​വൈ​യ്ക്കാ​യി 12 കോ​ടി രൂ​പ കൂ​ടി ഇ​നി​യും ന​ഗ​ര​സ​ഭ​യ്ക്ക് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഈ ​തു​ക​യ്ക്ക് കൂ​ടി വാ​യ്പ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം തി​രി​ച്ച​ട​വി​ൽ വ​ൻ​സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് നേ​രി​ടേ​ണ്ടി​വ​രാ​ൻ പോ​കു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി​യോ​ളം രൂ​പ​യും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും ഇ​എം​എ​സ് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യു​ള്ള വാ​യ്പ​യും പി​എം​എ​വൈ പ​ദ്ധ​തി​യു​ടെ ആ​ദ്യ മൂ​ന്നു ഘ​ട്ട​ങ്ങ​ൾ​ക്കാ​യു​ള്ള 13 കോ​ടി രൂ​പ​യും നി​ല​വി​ൽ ന​ഗ​ര​സ​ഭ​ക്കു​ള്ള ബാ​ധ്യ​ത​ക​ളാ​ണ്.
ഇ​തി​ന് പു​റ​മേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം ന​ട​പ്പാ​ക്കാ​ൻ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പി​ന്നെ​യും ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ൽ ന​ഗ​ര​സ​ഭ 12.34 കോ​ടി​രൂ​പ കൂ​ടി അ​ത്യാ​വ​ശ്യ​മാ​ണ്.
പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടു വീ​ടു​പ​ണി തു​ട​ങ്ങി ഫ​ണ്ട് ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന 617 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഇ​ത്ര​യും തു​ക ന​ഗ​ര​സ​ഭ ക​ണ്ടെ​ത്തേ​ണ്ട​ത്.
പ​ണം ല​ഭി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. പി​എം​എ​വൈ പ​ദ്ധ​തി​പ്ര​കാ​രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി ന​ല്കു​ന്ന​ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ന്പ​തി​നാ​യി​രം രൂ​പ​യും ന​ഗ​ര​സ​ഭ​യു​ടെ വി​ഹി​ത​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യും ചേ​ർ​ന്നാ​ണ് നാ​ലു ല​ക്ഷം ന​ല്കു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ പി​എം​എ​വൈ നാ​ലാം​ഘ​ട്ട​ത്തി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ഹി​ത​ത്തി​ൽ​നി​ന്ന് ആ​ദ്യ ഗ​ഡു ന​ല്കു​ക​യും വീ​ടു​പ​ണി തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടാം ഗ​ഡു ന​ല്ക​ണ​മെ​ങ്കി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ത്ര​യും തു​ക ക​ണ്ടെ​ത്ത​ണം.
ബാ​ങ്കു​ക​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​ധാ​ന ഓ​ഫീ​സു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷം തീ​രു​മാ​നി​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു​മു​ന്പ് എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ​ക്കാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ തി​രി​ച്ച​ട​യ്ക്കു​ന്ന​ത്. നി​ല​വി​ൽ പി​എം​എ​വൈ പ​ദ്ധ​തി​യു​ടെ ആ​ദ്യ മൂ​ന്നു​ഘ​ട്ട​ങ്ങ​ൾ​ക്കാ​യി പ​തി​മൂ​ന്നു കോ​ടി രൂ​പ​യോ​ളം ഹ​ഡ്കോ​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്.
ഇ​തി​നു​പു​റ​മെ​യാ​ണ് പ​ന്ത്ര​ണ്ടു​കോ​ടി​യോ​ളം രൂ​പ വീ​ണ്ടും വാ​യ്പ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.
ഹ​ഡ്കോ​യി​ലെ വാ​യ്പ​യു​ടെ പ​ലി​ശ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട​യ്ക്കു​മെ​ങ്കി​ലും നാ​ലാം​ഘ​ട്ട​ത്തി​ൽ എ​ടു​ക്കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ ന​ഗ​ര​സ​ഭ ത​ന്നെ അ​ട​യ്ക്ക​ണം. അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, ബ​സ്റ്റാ​ൻ​ഡ് സ​മു​ച്ച​യം എ​ന്നി​വ​യ്ക്കാ​യി ല​ക്ഷ​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്ത ന​ഗ​ര​സ​ഭ​യ്ക്ക് ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ പോ​കാ​ത്ത​തു​മൂ​ല​മാ​ണ് പ്ര​തി​മാ​സം ഭീ​മ​മാ​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത കു​മി​ഞ്ഞു​കൂ​ടു​ന്ന​ത്.