ബൈ​പ്പാ​സ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ പി​ ഡ​ബ്ല്യു​ ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും
Friday, October 18, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ബൈ​പ്പാ​സ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ചി​ന്
പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും. ഈ​മാ​സം 31ന​കം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ നി​ക​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം പാ​ലി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സ് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​പ​ക്ഷം ന​വം​ബ​ർ അ​ഞ്ചി​ന് പി​ഡ​ബ്ല്യു​ഡി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.
ഐ​എ​ൻ​ടി​യു​സി മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​അ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഒ.​സ​ജീ​ബ്, പി.​ശി​വ​ദാ​സ​ൻ, പി.​ഗു​രു​വാ​യൂ​ര​പ്പ​ൻ, കെ.​മു​ഹ​മ്മ​ദ്, ജ.​മ​ണി​ക​ണ്ഠ​ൻ, വി.​ശ​ശി, കെ.​കു​ട്ട​പ്പ​ൻ, പി.​ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തെ​രു​വി​ൽ പ​രീ​ക്ഷ​
എഴു​തി പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: പി​എ​സ് സി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട്ട​പ്പെ​ടു​ത്തി അ​ന​ർ​ഹ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ തി​രു​കി ക​യ​റ്റു​ന്ന​തി​നും സ്വ​ജ​ന​പ​ക്ഷ​വാ​ദ​ത്തി​ലൂ​ടെ മാ​ർ​ക്കു​ദാ​നം ന​ല്കി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​നെ​തി​രെ കെ എ​സ് യു ​പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ൽ പ​രീ​ക്ഷ എ​ഴു​തി പ്ര​തി​ഷേ​ധി​ച്ചു.
സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ കെ എ​സ് യു ​പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി​ഷ്ണു, പി.​ടി.​അ​ജ്മ​ൽ, ഷാ​ഫി കാ​ര​ക്കാ​ട്, ആ​ർ.​അ​നൂ​പ്, ഗി​രീ​ഷ് ഗു​പ്ത, സ്മി​ജ, നി​ഖി​ൽ ക​ണ്ണാ​ടി, പ്രി​ൻ​സ് ആ​ന​ന്ദ്, ആ​ദ​ർ​ശ് മു​ക്ക​ട, രാ​ഹു​ൽ, വി​പി​ൻ കോ​ട്ടാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.