ഗു​ണ​മേന്മയു​ള്ള കാ​പ്പി വി​ത്തി​ന് ബു​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കി
Saturday, October 19, 2019 11:14 PM IST
അ​ഗ​ളി: ഗു​ണ​മേന്മയു​ള്ള അ​റ​ബി​ക്ക, റോ​ബ​സ്റ്റ ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ന്തി​യ ഇ​നം കാ​പ്പി​വി​ത്തു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​വാ​ൻ കോ​ഫീ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഒ​ല​വ​ക്കോ​ട് കോ​ഫി ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു കി​ലോ വി​ത്തി​ന് 500 രൂ​പ വി​ല​പ്ര​കാ​രം നാ​ലു​കി​ലോ വി​ത്തു​വ​രെ നേ​രി​ട്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാം,

നാ​ലു​കി​ലോ​യി​ല​ധി​കം വി​ത്തു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ഡി​ഡി എ​ൻ​ഇ​എ​ഫ്ടി വ​ഴി പ​ണം അ​ട​യ്ക്ക​ണം. അ​ക്കൗ​ണ്ട് ന​ന്പ​ർ 54021865131, ഐ​എ​ഫ്എ​സ്ഇ- ​എ​സ്ബി​ഐ എ​ൻ 0003690, ദി ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, കോ​ഫി ബോ​ർ​ഡ് കോ​യ​ന്പ​ത്തൂ​ർ, ബ്രാ​ഞ്ച്, എ​സ് ബി ​ഐ ഗ​ണ​പ​തി ബ്രാ​ഞ്ച് കോ​യ​ന്പ​ത്തൂ​ർ. പ​ണം അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 10. 2020 ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി വി​ത്തു​വി​ത​ര​ണം ന​ട​ത്തും.

അ​ട്ട​പ്പാ​ടി​യി​ലെ കാ​പ്പി ക​ർ​ഷ​ക​ർ​ഷ​ക​ർ​ക്കാ​യി പാ​ക്കു​ള​ത്തു​ള്ള ആ​സോ​യു​ടെ ഓ​ഫീ​സി​ൽ ബു​ക്ക് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വി​ത്തു​വി​ത​ര​ണ സ​മ​യം ക​ർ​ഷ​ക​രെ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്കു​ന്ന​തും വി​ത്ത് പാ​ല​ക്കാ​ട് ഓ​ഫീ​സി​ൽ​നി​ന്നും ക​ർ​ഷ​ക​ർ കൈ​പ്പ​റ്റേ​ണ്ട​തു​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0491 2555594, 9446 155 222 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.