ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ 30, 31 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്കും
Saturday, October 19, 2019 11:17 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ 30, 31 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തും. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ന്ന കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, നീ​ല​ഗി​രി എ​ന്നീ മൂ​ന്നു ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്കു ന​ല്കു​ന്ന വേ​ത​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മ​റ്റു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​ണ് ര​ണ്ടു​ദി​വ​സം സ്ട്രൈ​ക്ക് ന​ട​ത്തു​ന്ന​ത്.