ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദീ​പാ​വ​ലി ബോ​ണ​സ് ന​ല്കി
Saturday, October 19, 2019 11:17 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദീ​പാ​വ​ലി ബോ​ണ​സ് ന​ല്കി. ര​ണ്ടാ​യി​രം രൂ​പ വീ​ത​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് ന​ല്കി​യ​ത്. 2038 തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷ​വും ര​ണ്ടാ​യി​രം രൂ​പ​യാ​ണ് ബോ​ണ​സാ​യി ന​ല്കി​യ​ത്. ഈ ​പ്രാ​വ​ശ്യം കൂ​ടു​ത​ൽ തു​ക ന​ല്കാ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​മൂ​ലം ര​ണ്ടാ​യി​രം രൂ​പ ബോ​ണ​സ് ന​ല്കു​ക​യാ​കു​ന്നു.