ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വാ​യ​നാ​മ​ത്സ​രം ഇ​ന്ന്
Saturday, October 19, 2019 11:17 PM IST
പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല വാ​യ​നാ​മ​ത്സ​രം ഇ​ന്നു​രാ​വി​ലെ 10ന് ​റോ​ബി​ൻ​സ​ണ്‍ റോ​ഡി​ലു​ള്ള ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഓ​ഫീ​സ് ഹാ​ളി​ൽ നോ​വ​ലി​സ്റ്റ് എം.​ബി.​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്കു​ത​ല മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു​വീ​തം കു​ട്ടി​ക​ളാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വാ​യ​നാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കോ​ളേ​ജു​ത​ലം ജി​ല്ലാ​ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള മ​ത്സ​ര​വു​മാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ 14നും ​കോ​ളേ​ജ് ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് ഡി​സം​ബ​ർ 15നും ​ന​ട​ത്തു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.യോ​ഗ​ത്തി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ.​സു​ധാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​കും.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​ജി.​മ​രി​യ ജെ​റാ​ൾ​ഡ്, എം​എം​എ.​ബ​ക്ക​ർ, കെ.​എ.​വി​ശ്വ​നാ​ഥ​ൻ, ടി.​എ.​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​കെ.​പ്ര​ദീ​പ്, ഇ.​രാ​മ​ച​ന്ദ്ര​ൻ, വി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.വി​ക്ടോ​റി​യ കോ​ള​ജ് പ്ര​ഫ.​സ്മി​താ​റാ​ണി, ഡോ. ​ര​വി​ച​ന്ദ്ര​ൻ, ടി.​കെ.​ര​മേ​ഷ്, കൃ​ഷ്ണ​നു​ണ്ണി പ​തി​യി​ൽ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​കാ​സിം സ്വാ​ഗ​തം പ​റ​യും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ രാ​വി​ലെ 9.30ന് ​ഹാ​ളി​ലെ​ത്തി പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.