ഗാ​ന്ധി വി​ശ്ര​മി​ച്ച കു​ടി​ൽ ത​നി​മ ചോ​രാ​തെ സം​ര​ക്ഷി​ക്കും
Saturday, October 19, 2019 11:20 PM IST
പാലക്കാട്: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന ടി.​ആ​ർ കൃ​ഷ്ണ​സ്വാ​മി അ​യ്യ​ർ സ്ഥാ​പി​ച്ച ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​ജി മൂ​ന്ന് പ്രാ​വ​ശ്യ​വും പ​ത്നി ക​സ്തൂ​ർ​ബ യോ​ടൊ​പ്പം ഒ​രു ത​വ​ണ​യു​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഗാ​ന്ധി​ജി​യെ ക്ഷ​ണി​ച്ചി​ട്ട​ല്ല, ആ​ശ്ര​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളെ​കു​റി​ച്ച് അ​റി​ഞ്ഞാ​ണ് ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്.

ഇ​തി​ൽ 1927 ലെ ​സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത് ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​ജി ന​ട്ട തെ​ങ്ങ്, ഗാ​ന്ധി​ജി​യും ക​സ്തൂ​ർ​ബ​യും വി​ശ്ര​മി​ച്ച കു​ടി​ൽ എ​ന്നി​വ ഗാ​ന്ധി​ജി​യു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന സ്മ​ര​ണ​ക​ളാ​യി ആ​ശ്ര​മ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു. കാ​യ്ഫ​ല​മു​ള്ള, ശ​രാ​ശ​രി​യി​ൽ ഏ​റെ ഉ​യ​ര​വു​മു​ള്ള ഈ ​തെ​ങ്ങി​ന് ചു​റ്റും ത​ടം കെ​ട്ടി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​യും ക​സ്തൂ​രി വി​ശ്ര​മി​ച്ച കു​ടി​ൽ ത​നി​മ ചോ​രാ​തെ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ടി. ​ആ​ർ കൃ​ഷ്ണ​സ്വാ​മി അ​യ്യ​രു​ടെ ഭാ​ര്യ ഈ​ശ്വ​രി അ​മ്മാ​ൾ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും വൃ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ലി​യ കു​ളം ഇ​പ്പോ​ഴും ഉ​പ​യോ​ഗ യോ​ഗ്യ​മാ​ണ്.

ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളും സ​മീ​പ​വാ​സി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ച്ച​ത്. ആ​ശ്ര​മ​ത്തി​ലെ ചു​റ്റു​പാ​ടു​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും യാ​തൊ​രു കേ​ടു​പാ​ടു​ക​ളും വ​രു​ത്താ​ത്ത രീ​തി​യി​ലു​ള്ള ന​വീ​ക​ര​ണ​മാ​ണ് ഹാ​ബി​റ്റ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജി ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്.