ക​ർ​ഷ​ക​ർ​ക്ക് ഇ​ല​ക്ട്രി​ക്ക് ഫെ​ൻ​സിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി
Saturday, October 19, 2019 11:20 PM IST
അ​ഗ​ളി: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മൂ​ല​ക്കൊ​ന്പ് ഉൗ​രി​ൽ ഉൗ​രു മൂ​പ്പ​ന്‍റെ​യും കൃ​ഷി ഓ​ഫീ​സ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി. അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ൽ പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ല​ക്കൊ​ന്പ് ഉൗ​രി​ന് മി​ക​ച്ച ജൈ​വ​കൃ​ഷി​ക്ക് ന​ല്കി​വ​രു​ന്ന 2018-19 വ​ർ​ഷ​ത്തെ സ്റ്റേ​റ്റ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​വാ​ർ​ഡ് തു​ക.

ഉൗ​രു​കൂ​ട്ടം തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്ത് മി​ല്ല​റ്റ് ഗ്രാം ​പ​ദ്ധ​തി​യി​ലും അ​ല്ലാ​തെ​യും കൃ​ഷി​ചെ​യ്തു വ​രു​ന്ന ജൈ​വ ക​ർ​ഷ​ക​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ മൂ​ല​ക്കൊ​ന്പ് ഉൗ​രു​മൂ​പ്പ​ൻ ക​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വൈ​ദ്യു​തി​വേ​ലി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ ഉൗ​രി​ലെ പ്രാ​യം​ചെ​ന്ന ക​ർ​ഷ​ക​യാ​യ റാ​മി കു​ള്ള​ന് ഉ​പ​ക​ര​ണം ന​ല്കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​ത്ത​മ്മ, എ​സ് ടി ​പ്രൊ​മോ​ട്ട​ർ സു​കു​മാ​ര​ൻ, മി​ല്ല​റ്റ് വി​ല്ല​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ,കൃ​ഷി ഓ​ഫീ​സ​ർ സി.​ഡി.​സ​ന്തോ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.