സി​മ​ന്‍റ് ചാ​ക്ക് ചു​മ​ന്നു പോ​കു​ന്പോ​ൾ കാ​ൽ​വ​ഴു​തി വീ​ണ് യുവതി മ​രി​ച്ചു
Sunday, October 20, 2019 10:52 PM IST
നെന്മാ​റ: നി​ർ​മാ​ണ ജോ​ലി​ക്കി​ടെ സി​മ​ന്‍റ് ചാ​ക്കു ചു​മ​ന്ന് പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ യുവതി മ​രി​ച്ചു. അ​യി​ലൂ​ർ നെ​ല്ലി​ക്കാ​ട്ട് പ​റ​ന്പ് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ മാ​ധ​വി(40) ആ​ണ് മ​രി​ച്ച​ത്.

18ന് ​ക​ട​ന്പി​ടി​യി​ലെ ഒ​രു വീ​ട് നി​ർ​മാ​ണ ജോ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ടം. സി​മ​ന്‍റ് ചാ​ക്ക് വീ​ണു ക​ഴു​ത്തി​നു ഗു​രു​ത​ര പ​രു​ക്കേ​റ്റ ഇ​വ​രെ ഉ​ട​നെ നെന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്തും. മ​ക്ക​ൾ: അ​ജി​ത, അ​നീ​ഷ്, അ​ക്ഷ​യ്.