യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ അ​ത്തി​ക്കോ​ട് നാ​ൽക്കവ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റ് പു​ന​സ്ഥാ​പി​ക്ക​ണം
Monday, October 21, 2019 12:31 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: അ​ത്തി​ക്കോ​ട് നാ​ലു​മൊ​ക്ക് സി​ഗ്ന​ൽ ലൈ​റ്റ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടുകാ​രു​ടേ​യും ആ​വ​ശ്യം ശ​ക്തം. പാ​റ, വേ​ല​ന്താ​വ​ളം ,കൊ​ഴി​ഞ്ഞാ​ന്പാ​റ ,നാ​ട്ടു​ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള റോ​ഡു​ക​ൾ ഒ​ന്നി​ക്കു​ന്ന​ത് അ​ത്തി​ക്കോ​ട്ട് ക​വ​ല​യി​ലാ​ണ്.

ഈ ​സ്ഥ​ല​ത്തി​ന് അ​ന്പ​തു മീ​റ്റ​ർ സ​മീ​പ​ത്താ​യി യു.​പി.​സ്കൂ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മു​ന്പ്് ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​മു​ണ്ട്. പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി, ചി​റ്റൂ​ർ, കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ് അ​ത്തി​ക്കോ​ട് നാ​ൽ​ക്ക​വ​ല .മേ​നോ​ൻ പാ​റ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ത്ത​നെ​യു​ള്ള

ക​യ​റ്റം മ​റി​ക​ട​ക്കു​ന്ന​ത് ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വു കാ​ര​ണം എ​തിരെ ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദൂ​രെ നി​ന്നും കാ​ണാ​ൻ ക​ഴി​യു​ക​യി​ല്ല. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും മെ​റ്റ​ൽ ക​യ​റ്റി കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്ക് ദി​വ​സേ​ന അ​ന്പ​തി​ൽ കൂ​ടു​ത​ൽ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങൾ ​ഇ​തു​വ​ഴി മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഇ​തു കൂ​ടാ​തെ സ്ഥ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ത്തി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് വൈ​കി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. അ​ത്തി​ക്കോ​ട് നാ​ൽ​ക്ക​വ​ല​ക്ക് നൂ​റു മീ​റ്റ​ർ സ​മീ​പ​ത്താ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​യി​ടി​ച്ച് ബൈ​ക്കു​യാ​ത്ര​ക്കാ​രാ​യ മൂ​ന്നു കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ മ​ര​ണ​പ്പെ​ട്ട അ​പ​ക​ടം ന​ട​ന്ന​ത്.

കാ​ല​ത്തും വൈ​കു​ന്നേ​രം സ​മ​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​യ​ക​ൾ ക​വ​ല മ​റി​ക​ട​ക്കു​ന്ന​ത് ഭീ​തി​യി​ലാ​ണ്. പ​ല ര​ക്ഷി​താ​ക്ക​ളും സ്കൂ​ളി​ലെ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​വു​ന്ന​ത്. നാ​ലു​ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കാ​ർക്കു ​വേ​ണ്ടി വെ​യി​റ്റിം​ഗ് ഷെ​ഡ്ഡു പോ​ലും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നി​ർ​മി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി അ​ത്തി​ക്കോ​ട്ടി​ൽ ത​ക​രാ​റി​ലാ​യ സി​ഗ്ന​ൽ ലൈ​റ്റ് പു​ന​സ്ഥാ​പി​ച്ച് സ്ഥ​ല​ത്തു​വെ​യി​റ്റിം​ഗ് ഷെ​ഡ്ഡും നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേ​യും ആ​വ​ശ്യം.