മ​ല​ന്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി: ജ​ല​വി​ത​ര​ണം ന​വം​ബ​ർ 15 മു​ത​ൽ
Monday, October 21, 2019 12:31 AM IST
പാലക്കാട്: മ​ല​ന്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​ക്കു​ള്ള ജ​ല​വി​ത​ര​ണം ന​വം​ബ​ർ 15 മു​ത​ൽ 2020 ഫെ​ബ്രു​വ​രി 28 വ​രെ ഇ​ട​വേ​ള​ക​ളോ​ടു​കൂ​ടി ജ​ല​വി​ത​ര​ണം ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. ര​ണ്ടാം വി​ള​ക്കു​ള്ള ഞാ​റ്റ​ടി ഇ​തി​നു മു​ൻ​പ് ത​യ്യാ​റാ​ക്ക​ണ​മെ​ന്നും ഞാ​റ്റ​ടി​ക്കാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും മ​ല​ന്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ജി​ല്ലാ ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ചേ​രു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ജ​ല​വി​ത​ര​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.