പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 26ന്
Monday, October 21, 2019 12:31 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 26ന് ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും.​ക​ട​ന്പ​ഴി​പ്പു​റം കൃ​ഷി ഓ​ഫീ​സ​ർ വാ​സു​ദേ​വ​നാ​ണ് റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ. രാ​വി​ലെ 11 മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വാ​സു​ദേ​വ​ൻ അ​റി​യി​ച്ചു.
നി​ല​വി​ലെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ മു​സ്ലിം​ലീ​ഗി​ലെ ഷീ​ബ പാ​ട്ട​ത്തൊ​ടി​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം പാ​സാ​ക്കി​യെ​ടു​ത്ത​ത്.
പ​തി​നെ​ട്ട് അം​ഗ​ങ്ങ​ളി​ൽ പ​ത്തം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ക​ഴി​ഞ്ഞ ആ​റു അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചു. മു​സ്ലിം​ലീ​ഗി​ലെ അ​ഞ്ച്്, കോ​ണ്‍​ഗ്ര​സി​ലെ പി.​സി.​കു​ഞ്ഞി​രാ​മ​ൻ, ര​ണ്ടു ലീ​ഗ് സ്വ​ത​ന്ത്ര​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.