ബ്ലോ​ക്ക് ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം ഇന്ന് പാ​ല​ക്ക​യ​ത്ത്
Monday, October 21, 2019 12:33 AM IST
ക​ല്ല​ടി​ക്കോ​ട് : ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​പാ​ല​ക്ക​യം ടി ​ജെ കോം​പ്ല​ക്സ് ഹാ​ളി​ൽ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തും. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ഷ​രീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം ​ഉ​ണ്ണി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും.
സം​ഗ​മ​ത്തി​ൽ കൂ​ടു​ത​ൽ പാ​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. ക്ഷീ​ര വി​ക​സ​ന സെ​മി​നാ​ർ, ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, ഡെ​യ്റി ക്വി​സ് എ​ന്നി​വ ന​ട​ക്കും.