എം. ​ഡി. രാ​മ​നാ​ഥ​ൻ സ്മാ​ര​ക മ​ന്ദി​രം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Monday, October 21, 2019 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: എം ​ഡി രാ​മ​നാ​ഥ​ൻ സ്മാ​ര​ക മ​ന്ദി​രം ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും.​പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ എം ​ഡി രാ​മ​നാ​ഥ​ന് സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കോ​ടി രൂ​പ ചി​ല​വി​ൽ ജ·​നാ​ട്ടി​ൽ സ്മാ​ര​ക​മൊ​രു​ക്കി​യ​ത്.​മ​ന്ത്രി എ ​കെ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ടീ​യ സാ​മൂ​ഹി​ക​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ക​ണ്ണ​ന്പ്ര മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യാ​യ എം ​ഡി രാ​മ​നാ​ഥ​ന് ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ​യാ​ണ് സ്മാ​ര​ക​മൊ​രു​ക്കി​യ​ത്. കേ​ര​ളീ​യ ത​നി​മ നി​ല​നി​ർ​ത്തി നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി.​ഒ. വി. ​വി​ജ​യ​ൻ സാം​സ്കാ​രി​ക സ​മി​തി സെ​ക്ര​ട്ട​റി ടി. ​ആ​ർ. അ​ജ​യ​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ഷേ​ർ​ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി. ​റെ​ജി​മോ​ൻ, അ​നി​ത പോ​ൾ​സ​ണ്‍, പി.​സി. ഭാ​മ, പി. ​പ്രീ​ത, മാ​യാ​മു​ര​ളീ​ധ​ര​ൻ, സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ, കെ. ​ച​ന്ദ്ര​ൻ, ഭാ​ഗ്യ​ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ. ചാ​മു​ണ്ണി ചെ​യ​ർ​മാ​നാ​യും, സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി ​ആ​ർ സ​ദാ​ശി​വ​ൻ​നാ​യ​ർ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.