അ​ട്ട​പ്പാ​ടി മു​ണ്ടി​യ​ങ്ക​ര പാ​ള​ത്തി​ൽ ക​ഞ്ചാ​വ് വേ​ട്ട; 425ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
Monday, October 21, 2019 12:33 AM IST
അ​ഗ​ളി:​അ​ട്ട​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ശ​ർ​മി​ള ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തൂ​ർ മ​ഞ്ജി​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ മു​ണ്ടി​യ​ങ്ക​ര പ​ള്ള​ത്തി​ൽ ന​ട​ത്തി​യ ക​ഞ്ചാ​വ് വേ​ട്ട​യി​ൽ നാ​ലു​മാ​സം വ​ള​ർ​ച്ച​യു​ള്ള 425ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി വെ​ട്ടി തീ​യി​ട്ട് ന​ശി​പ്പി​ച്ചു.​പു​തൂ​ർ ഫോ​റ​സ്റ്റേ​ഷ​ൻ സ്റ്റാ​ഫു​ക​ളും ക​സ്റ്റം​സ് പ്ര​വ​ന്‍റീ​വ് ആ​ൻ​ഡ് ന​ക്കോ​ർ​ട്ടി​ക് വി​ങ്ങും സം​യു​ക്ത​മാ​യാ​ണ് റൈ​ഡ് ന​ട​ത്തി​യ​ത് ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​വ​ന​ത്തി​ൽ ക​ട​ന്ന സം​ഘം ഉ​ച്ച​യോ​ടെ​യാ​ണ് ക​ഞ്ചാ​വ് തോ​ട്ട​ത്തി​ലെ​ത്തി​യ​ത്. മു​ണ്ടി​യ​ങ്ക​ര​പ​ള്ള​ത്തി​ൽ ര​ണ്ടു തോ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഒ​രു​തോ​ട്ട​ത്തി​ൽ 214ലും ​മ​റ്റൊ​ന്നി​ൽ 211ന്നും ​ചെ​ടി​ക​ൾ വീ​ത​മാ​യി​രു​ന്നു പ്ലാ​ന്‍റ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ൻ തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ചാ​ന്പ​ലാ​യ മു​ളം കാ​ടു​ക​ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് കൃ​ഷി​യി​റ​ക്കി​യ​തെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ഷ​ർ​മി​ളാ ജ​യ​റാം പ​റ​ഞ്ഞു. ഏ​ഴ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള ചെ​ടി​ക​ളാ​യി​രു​ന്നു അ​ധി​ക​വും. ഈ​മാ​സം 16ന് ​മ​ല്ലീ​ശ്വ​ര മു​ടി​ക്ക് സ​മീ​പം സ​ത്യ​ക്ക​ൽ അ​ജ്മ​ല വ​ന​ത്തി​ൽ വ​നം വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ല​ര മാ​സം വ​ള​ർ​ച്ച​യു​ള്ള 450ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.​സൂ​പ്ര​ണ്ട​ന്‍റ് വി ​മു​ര​ളീ​ധ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ന​ക്കോ​ർ​ട്ടി​ക് വി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.