ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി
Monday, October 21, 2019 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​രി​ങ്ക​ല്ല​ത്താ​ണി​വ​രെ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യെ​ന്നു പ​രാ​തി. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത, ഹെ​ൽ​മ​റ്റ് സു​ര​ക്ഷ എ​ന്നി​വ​യും മ​റ്റും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​ത്ത​തും നാ​ട്ടു​ക​ൽ മു​ത​ൽ ഒ​ല​വ​ക്കോ​ടു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​വും നീ​രീ​ക്ഷ കാ​മ​റ​ക​ൾ കേ​ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് ഏ​താ​നും വ​ർ​ഷം​മു​ന്പാ​ണ് താ​ണാ​വ്, പു​തു​പ്പ​രി​യാ​രം, ചൂ​രി​യോ​ട്, പ​ന​യം​പാ​ടം, അ​ന്പ​ത്തി​മൂ​ന്നാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കാ​മ​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​തു​മൂ​ലം സ​ർ​ക്കാ​രി​നു മി​ക​ച്ച സാ​ന്പ​ത്തി​ക ലാ​ഭ​വു​മു​ണ്ടാ​യി. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഒ​രു​പ​രി​ധി​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ ചീ​റി​പ്പാ​യ​ൽ ഒ​ഴി​വാ​ക്കി അ​പ​ക​ട​ങ്ങ​ളു​ടെ തോ​തും വ​ൻ​തോ​തി​ൽ കു​റ​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ടാ​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ എ​ത്ര​യും​വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.