സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ ഹാ​ൾ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 21, 2019 11:51 PM IST
ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ നാ​മ​ത്തി​ൽ പു​തി​യ​താ​യി പ​ണി​തീ​ർ​ത്ത ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ക്കും. ഹോ​ളി​ഫാ​മി​ലി ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി കു​ര്യാ​ക്കോ​സ് സി​എ​ച്ച് എ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി, പാ​ല​ക്കാ​ട് മ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ശാ​ന്തി പ​റ​പ്പു​ള്ളി സി​എ​ച്ച് എ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ ജോ​മോ​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് ക​വി​ത ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ല മ​റി​യം​ത്രേ​സ്യാ ഹാ​ളി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​വ​ത​ര​ണം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ​ത്മ​ല​ത സ്വാ​ഗ​ത​വും സ്റ്റാ​ഫ് പ്ര​തി​നി​ധി റാ​ണി മാ​മ​ൻ ന​ന്ദി​യും പ​റ​യും.