വെ​ള്ളം​നി​റ​ഞ്ഞു; നൊ​യ്യ​ൽ ന​ദി​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ന​ല്കി
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: നൊ​യ്യ​ൽ ന​ദി​യും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും നി​റ​ഞ്ഞ​തി​നാ​ൽ ആ​രും വെ​ള്ള​ത്തി​ലി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ല്കി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ നൊ​യ്യ​ൽ ന​ദി​യും പോ​ഷ​ക​ന​ദി​ക​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും നി​റ​ഞ്ഞു ക​വി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. മി​ക്ക​യി​ട​ങ്ങ​ളി​ലും ഒ​ഴു​ക്കും ശ​ക്ത​മാ​ണ്.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ നൊ​യ്യ​ൽ ന​ദി​യി​ൽ ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.