പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: വേ​ട​പ്പ​ട്ടി​യി​ൽ​നി​ന്നും ഒ​ന്ന​ര​ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. തോ​മ​സ് സ്ട്രീ​റ്റ് ഭ​ര​ത് പ​ട്ടേ​ൽ (23), തെ​ലു​ങ്കു​പ്പാ​ള​യം വെ​ട്രി​വി​നാ​യ​ക ന​ഗ​ർ ഓം ​പ്ര​കാ​ശ് (23), സു​ബ്ബ​യ്യ​വീ​ഥി വാ​ഗ​റാം (40), രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​മ​ർ റാം (19) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വേ​ട​പ്പ​ട്ടി​യി​ലെ ഗോ​ഡൗ​ണി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി സെ​ൽ​വ​പു​രം പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​വ​ർ ബാം​ഗ​ളൂ​രി​ൽ​നി​ന്നും മൊ​ത്ത​മാ​യി കൊ​ണ്ടു​വ​ന്ന് കോ​യ​ന്പ​ത്തു​രി​ലു​ള്ള പെ​ട്ടി​ക്ക​ട​ക​ളി​ലും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി. ഗോ​ഡൗ​ണ്‍ ഉ​ട​മ​യ്ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.