നിയന്ത്രിത തോതിൽ മ​ണ​ൽ എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം: ലെ​ൻ​സ്ഫെ​ഡ്
Monday, October 21, 2019 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​ഴ​ക​ളി​ൽ​നി​ന്നും തോ​ടു​ക​ളി​ൽ​നി​ന്നും നി​യ​ന്ത്രി​ത​തോ​തി​ൽ മ​ണ​ലെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി പു​ഴ​ക​ളി​ൽ​നി​ന്നു​ള്ള മ​ണ​ലെ​ടു​പ്പ് ന​ട​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം മ​ണ​ൽ​ക്കു​ന്നു​കൂ​ടി പു​ഴ ഗ​തി​മാ​റി ഒ​ഴു​കു​ന്ന സ്ഥി​തി പ​ല​യി​ട​ത്തു​മു​ണ്ട്. ഭാ​ര​ത​പ്പു​ഴ​യി​ൽ ഉ​ൾ​പ്പെ​ടെ മ​ണ​ൽ​ക്കു​ന്നു​ക​ളാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. പു​ഴ​മ​ണ​ൽ യ​ന്ത്ര​വ​ത്ക​ര​ണ​മി​ല്ലാ​തെ എ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മ​ണ​ൽ​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നൊ​പ്പം നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലെ​ൻ​സ് ഫെ​ഡി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ വ​ട​ക്ക​ഞ്ചേ​രി റോ​ള​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് സ​മ്മേ​ള​നം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ.​മ​ണി​ശ​ങ്ക​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ക​ണ്ണ​ൻ, സെ​ക്ര​ട്ട​റി വി.​ര​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മ​നോ​ജ്, പി.​ര​മേ​ഷ്, പി.​സി.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.