പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി പി.​എ​സ്.​സി കോ​ച്ചിം​ഗ് സെ​ന്‍റ​ർ
Monday, October 21, 2019 11:55 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് പി.​എ​സ്.​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു.​പ്ര​തീ​ക്ഷ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 50 യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കോ​ച്ചിം​ഗ് ന​ൽ​കും.

​ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ഭ​വ​ന നി​ർ​മ്മാ​ണ സം​ഘം ബി​ൽ​ഡി​ങ്ങി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.​വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ​ക​രാ​യ​വ​ർ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫോ​റ​ത്തി​ൽ ഒ​ക്ടോ​ബ​ർ 26 ന് ​മു​ന്പ് അ​പേ​ക്ഷ ന​ല്ക​ണം, അ​പേ​ക്ഷ​ക​ർ 28 ന് ​രാ​വി​ലെ പ​ത്തു മ​ണി​ക്ക് ബ്ലോ​ക്ക് ഹാ​ളി​ൽ വെ​ച്ച് ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ അ​റി​യി​ച്ചു.