പാ​ല​ക്ക​യത്ത് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം ന​ട​ത്തി
Tuesday, October 22, 2019 11:14 PM IST
പാ​ല​ക്ക​യം: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്കു​ത​ല ക്ഷീ​ര​സം​ഗ​മം പാ​ല​ക്ക​യ​ത്ത് ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ല​ക്ക​യം ക്ഷീ​ര​സം​ഘ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.
ബ്ലോ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം ക്ഷീ​ര ക​ർ​ഷ​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ, ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, ഡ​യ​റി ക്വി​സ് എ​ന്നി​വ​യു​മു​ണ്ടാ​യി. കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഒ.​പി.​ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ഐ​സ് ജ​യ​സു​നീ​ഷ്, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ അ​നു​പ​മ, കെ.​എ​സ്.​മ​ണി, ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ, ഷൗ​ക്ക​ത്ത​ലി, അ​ലി, അ​ല​വി, ച​ന്ദ്രി​ക രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ക്ക​യം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് സ​നു മാ​ത്യു, സെ​ക്ര​ട്ട​റി ലി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.