ബു​ള്ള​റ്റ് സ്പെ​യ​ർ പാ​ർ​ട്സ് ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം; വ​ൻ നാശന​ഷ്ടം
Tuesday, October 22, 2019 11:15 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ണ​ക്ക​പ്പാ​റ തൃ​ശൂ​ർ ലൈ​നി​ൽബു​ള്ള​റ്റി​ന്‍റെ സ്പെ​യ​ർ പാ​ർ​ട്സ് ഷോ​റൂ​മി​ൽ തീ​പി​ടി​ച്ച് വ​ൻ ന​ഷ്ടം.
മൂ​ന്ന് വ​ർ​ഷം മു​ന്പ് തു​ട​ങ്ങി​യ ച​ക്കാ​ല​ക്ക​ൽ ഹ​സ​ൻ യൂ​സ​ഫി​ന്‍റെ സ്പെ​യ​ർ പാ​ർ​ട്സ് ഷോ​റൂ​മി​ലാ​ണ് ഇ​ന്നലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ വ​ലി​യ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.
ക​ന്പ്യൂ​ട്ട​ർ, ട​യ​റു​ക​ൾ, ഓ​യി​ൽ ടാ​ങ്കു​ക​ൾ, ബു​ള്ള​റ്റ്, കാ​ർ എ​ന്നീ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ തു​ട​ങ്ങി ഒ​ന്നും ശേ​ഷി​ക്കാ​തെ ക​ത്തി ന​ശി​ച്ചു.
പ്ര​ദേ​ശ​ത്ത് ഹൈ ​വോ​ൾ​ട്ടേ​ജ് പ്ര​വ​ഹി​ച്ച​താ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് തീ​യ​ണ​ക്കാ​ൻ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു​ണ്ട് ഇ​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും കേ​ട് വ​ന്നി​ട്ടു​ണ്ട്. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻമാ​രാ​യ അ​നി​ഷാ​ൽ, സു​ധ​ൻ, ഷി​യാ​സ്, ഗോ​വി​ന്ദ​ൻ കു​ട്ടി, ഡ്രൈ​വ​ർ ഷി​ജു, ഹോം ​ഗാ​ർ​ഡ് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ ഏ​റെ നേരം ശ്രമിച്ചതിനുശേഷമാണ് തീ​യ​ണ​ച്ച​ത്.