ചേ​രാ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ലേ​യ്ക്ക് പാ​ല​വും റാ​ന്പും റോ​ഡും നി​ർ​മി​ക്കും
Tuesday, October 22, 2019 11:15 PM IST
നെന്മാറ: ചേ​രാ​മം​ഗ​ലം അ​ന്താ​ഴി, കി​ളി​യ​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ട്രാ​ക്ട​റും കൊ​യ്ത്തു​യ​ന്ത്ര​വും മ​റ്റും ഇ​റ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ പാ​ല​വും റാ​ന്പും റോ​ഡും നി​ർ​മി​ക്കും.
ക​ർ​ഷ​ക​ർ​ക്ക് ഇ​പ്പോ​ൾ പാ​ട​ത്തേ​ക്കി​റ​ങ്ങു​ന്ന​തി​നു തോ​ടു​ള്ള​തി​നാ​ൽ നെന്മാ​റ, വി​ത്ത​ന​ശേ​രി വ​ഴി നെന്മാ​റ പാ​ട​ത്തെ​ത്തി വേ​ണം ഇ​വി​ടേ​യ്ക്ക് എ​ത്തി​പ്പെ​ടാ​ൻ. ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യു​ള്ള ഈ ​പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ത്തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
മു​പ്പ​ത്തി​യ​ഞ്ചോ​ളം ക​ർ​ഷ​ക​രാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലു​ള്ള​ത്. റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത് കു​റ​ച്ചു​ഭാ​ഗം റോ​ഡു​നി​ർ​മാ​ണ​വും ന​ട​ത്തും. മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ എം.​മാ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം യു.​അ​സീ​സ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ല്കും.