അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ താ​ര​മാ​യി അ​ഫ് ല​ഹ്
Tuesday, October 22, 2019 11:16 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് സ​മാ​പി​ച്ച 22-ാമ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​ന്ധ​ത​യെ മ​റി​ക​ട​ന്ന് മൂ​ന്നു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം​സ്ഥാ​നം, ഗ്രൂ​പ്പി​ന​ങ്ങ​ളി​ൽ ര​ണ്ട് എ ​ഗ്രേ​ഡ് എ​ന്നി​വ നേ​ടി കോ​ട്ട​പ്പു​റം ഹെ​ല​ൻ കെ​ല്ല​ർ സ്മാ​ര​ക അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി കെ.​മു​ഹ​മ്മ​ദ് അ​ഫ് ല​ഹ് മേ​ള​യി​ലെ താ​ര​മാ​യി.
കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ട്, ക​ഥാ​പ്ര​സം​ഗം, ഉ​പ​ക​ര​ണ​സം​ഗീ​തം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഒ​ന്നാം​സ്ഥാ​നം. സം​ഘ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​വ​യി​ലാ​ണ് എ ​ഗ്രേ​ഡ് നേ​ടി​യ​ത്. പാ​ഠ്യാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ലും പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​ലും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ന​ല്കു​ന്ന ജാ​ഗ്ര​ത​യും പ​രി​ഗ​ണ​ന​യു​മാ​ണ് ജന്മനാ അ​ന്ധ​നാ​യ അ​ഫ് ല​ഹി​ന് തു​ണ​യാ​യ​ത്. കാ​ഴ്ച​പ​ര​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന റ​ജീ​ന, സു​രേ​ഷ്, ജോ​സി ജോ​ണ്‍ എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.
ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന അ​ന്ധ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് കാ​യി​ക​രം​ഗ​ത്തും മി​ക​വു പ്ര​ക​ടി​പ്പി​ച്ച ഈ ​മി​ടു​ക്ക​ൻ തൃ​ശൂ​രി​ൽ ന​ട​ന്ന ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ഉ​പ​ജി​ല്ലാ​ത​ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ലും വി​ജ​യി​യാ​യി​രു​ന്നു. സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കൊ​ന്പ​ത്ത് മു​ജീ​ബ് റ​ഹി​മാ​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്.