ചേ​ന്തോ​ണി ക​ല്ലി​ങ്കാ​ട്ട് കാട്ടുപ​ന്നി​ കാ​ർ​ഷി​ക​ വി​ള​ക​ൾ​ക്ക് ഭീ​ഷ​ണി
Friday, November 8, 2019 11:14 PM IST
ചി​റ്റൂ​ർ: ചേ​ന്തോ​ണി-​ക​ല്ലി​ങ്കാ​ട് മേ​ഖ​ല​യി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ടം കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും വീ​ടു​ക​ളി​ലു​മെ​ത്തി നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. ഇ​തു​മൂ​ലം വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ ഇ​തു​വ​ഴി ത​നി​ച്ചു​ന​ട​ക്കാ​ൻ​പോ​ലും ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. തെ​ക്കേ​പ്പ​റ​ന്പ്, കൈ​ക്കു​ള​ങ്ങ​ര, അ​ണ​ക്കാ​ട്, ക​ല്ല​ങ്കാ​ട് പാ​ത​യ്ക്കി​രു​വ​ശ​ത്തും പ​ന്നി​ക്കൂ​ട്ട​ത്തെ പ​തി​വാ​യി കാ​ണാ​റു​ണ്ട്.

ക​ല്ലി​ങ്കാ​ട് സ്വ​ദേ​ശി​യാ​യ കു​മാ​ര​നു (60) പ​ന്നി​യൂ​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​തു കാ​ലൊ​ടി​ഞ്ഞ് മൂ​ന്നു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണ്. വ​ണ്ടി​ത്താ​വ​ള​ത്ത് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ കു​മാ​ര​ൻ ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി പ​ത്തി​നു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ ചേ ​ന്തോ​ണി​യി​ലാ​ണ് പ​ന്നി​ക്കൂ​ട്ടം ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്.

കാ​ലൊ​ടി​ഞ്ഞു ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ കി​ട​ന്ന കു​മാ​ര​നെ അ​തു​വ​ഴി​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വീ​ടു​ക​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച വാ​ഴ, ചേ​ന്പ്, ചേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​ന്നി​ക്കു​ട്ടം ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. വീ​ടി​നു പി​റ​കി​ൽ സൂ​ക്ഷി​ക്കു​ന്ന വെ​ള്ളം കു​ടി​ക്കാ​നാ​ണ് പ​ന്നി​ക്കൂ​ട്ടം പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. ഒ​ന്നാം​വി​ള സ​മ​യ​ത്ത് നി​ര​വ​ധി വ​യ​ലു​ക​ളി​ൽ പ​ന്നി​ക്കൂട്ടം കൃ​ഷി ഉ​ഴു​തു​മ​റി​ച്ച​പോ​ലെ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു​മൂ​ലം ര​ണ്ടാം​വി​ള​യ്ക്ക് ഞാ​റു​പാ​കി​യ ക​ർ​ഷ​ക​ർ കാ​ട്ടു​പ​ന്നി ഭീ​തി​യി​ൽ ആ​ശ​ങ്ക​യി​ലാ​ണ്.