ന​ബി​ദി​നം ആ​ഘോ​ഷി​ക്കും
Friday, November 8, 2019 11:17 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ഷാ​ഫി ജു​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ബി​ദി​നം ആ​ഘോ​ഷി​ക്കും. പ​ത്തി​നു രാ​വി​ലെ 8.30ന് ​മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് കെ.​എ.​കെ ബ​ഷീ​ർ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കും.
തു​ട​ർ​ന്ന് ന​ബി​ദി​ന​റാ​ലി ആ​മ​കു​ളം, ച​ന്ത​പ്പു​ര വ​ഴി ടൗ​ണ്‍​ചു​റ്റി മ​ദ്ര​സ അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. മൗ​ലീ​ദ് പാ​രാ​യ​ണം, കൂ​ട്ട​പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം ഏ​ഴി​ന് മി​ലാ​ദ് സം​ഗ​മം, കെ.​എ.​ഹം​സ മു​സ​ലി​യാ​ർ അ​ടി​പ്പെ​ര​ണ്ട ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ.​കെ.​ബ​ഷീ​ർ സാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഷ​ഫീ​ക്ക് സ​ഖാ​ഫി അ​ൽ​ഫാ​രി, അ​ക്ബ​ർ ഫാ​ളി​ലി, വി.​എ​ച്ച്.​മു​ത്ത​ലീ​ഫ് സാ​ഹി​ബ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ഐ.​ഹ​ബീ​ബ് കാ​ര​യ​ങ്കാ​ട്, വി.​എം.​സു​ലൈ​മാ​ൻ ചു​വ​ട്ടു​പാ​ടം, ഇ​ബ്രാ​ഹിം ഖ​ലീ​ൽ ഹാ​ജി ചു​ങ്ക​ത്തു​പ​റ​ന്പ്, വി.​എ​സ്.​മു​ഹ​മ്മ​ദ് ഹ​നീ​ഫ പ്ര​ധാ​നി, എ​സ്.​ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക​ളം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

കെപിസിഎ​സ് ജി​ല്ലാ വാ​ർ​ഷി​കം 10ന്

​പാ​ല​ക്കാ​ട്: കേ​ര​ളാ പാ​ണ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ജി​ല്ലാ വാ​ർ​ഷി​കം 10ന് ​ഗ​വ.​മോ​യ​ൻ എ​ൽ പി ​സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് കെപിസിഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി .പി രാ​മ​ൻ​കു​ട്ടി പ​റ​ഞ്ഞു.
യാ​തൊ​രു രാ​ഷ്ട്രി​യ​ചാ​യി​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കെ ​പി സി ​എ​സ് വി​ദ്യാ​ഭ്യാ​സ​ത്തി​നും ല​ഹ​രി വി​മു​ക്ത​ത​ക്കും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​ക്കും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും മു​ൻ തൂ​ക്കം കൊ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് കെ ​പി സി ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം .എ കൃ​ഷ്ണൻ പ​റ​ഞ്ഞു.