മ​ല​യാ​ള​ദി​നം ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം
Saturday, November 9, 2019 11:29 PM IST
പാലക്കാട്: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ല​യാ​ള​ദി​നം ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി. ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി അ​സി​സ്റ്റ​ന്‍റ് ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഡി.​എം ടി ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി.

മാ​തൃ​ഭാ​ഷ​യാ​ണ് ഓ​രോ​രു​ത്ത​രു​ടേ​യും വ്യ​ക്തി​ത്വ​ത്തെ തെ​ളി​യി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും അ​ഭി​മാ​ന​വു​മാ​യ മ​ല​യാ​ളം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു നി​ർ​ത്തേ​ണ്ട​താ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പ​റ​ഞ്ഞു. മാ​തൃ​ഭാ​ഷ പ​ഠി​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റു ഭാ​ഷ​ക​ൾ കൂ​ടെ സ്വാ​യ​ത്ത​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ വി​ശാ​ല​മാ​യ ലോ​ക​ത്തെ ന​മു​ക്ക് അ​റി​യാ​നും അ​ട​യാ​ള​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​ല​ക്ട​ർ പ​റ​ഞ്ഞു.

മ​ല​യാ​ളി​യ​ല്ലാ​ത്ത അ​സി​സ്റ്റ​ന്‍റ് ക​ല​ക്ട​ർ മ​ല​യാ​ള ഗാ​നം ആ​ല​പി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തും കൗ​തു​ക​മാ​യി.തു​ട​ർ​ന്ന് ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​വി​ൽ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​ത്തി​യ ക്വി​സ്, ക​വി​താ പാ​രാ​യ​ണം, ത​ർ​ജ്ജ​മ മ​ത്സ​ര​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​സി​സ്റ്റ​ന്‍റ് ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, എ.​ഡി.​എം. ടി ​വി​ജ​യ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. സി​വി​ൽ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ക​വി​ത ചൊ​ല്ല​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് എം.​പ്ര​സാ​ദ്, ക​ല​ക്ട​റേ​റ്റ് എ​ൽ.​ആ​ർ.​എ സെ​ക്ഷ​നി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ജി.​രേ​ഖ, ജി ​എ​സ് ടി ​വ​കു​പ്പി​ലെ സ്റ്റാ​ഫ് കെ.​സം​ഗീ​ത ’ഭ​ര​ണ​ഭാ​ഷ മ​ല​യാ​ളം, മ​ല​യാ​ള സാ​ഹി​ത്യം’ വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളാ​യ കെ.​സി​ന്ധു, എ​ൽ​ദീ​ന, ജി.​എ​സ്.​ടി വ​കു​പ്പി​ലെ എ.​അ​ജി​ത, എം.​ഫൗ​സി​യ, ത​ർ​ജ​മ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ സി.​എ​ൽ സ്റ്റാ​ർ​വി​ൻ (വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റേ​റ്റ്), പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ലെ പി ​സു​ധ, ക​ല​ക്ട​റേ​റ്റി​ലെ ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ട്രോ​ഫി വി​ത​ര​ണം ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ വി​ജ​യ​മാ​താ കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ലെ എം. ​നി​ഹാ​ല ഫാ​ത്തി​മ, ഗ​വ. മോ​യ​ൻ മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ധു​മി​ത ഹ​രി​ദാ​സ്, പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്സി​ലെ ഫാ​ത്തി​മ റ​സാ​ൻ എ​ന്നി​വ​ർ​ക്കും കാ​ഷ്പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.

തു​ട​ർ​ന്ന് ’കു​ഞ്ച​നും തു​ള്ള​ലും മ​ല​യാ​ള​വും’ വി​ഷ​യ​ത്തി​ൽ കു​ഞ്ച​ൻ സ്മാ​ര​കം രാ​ജേ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.