ഇ​ൻ​സൈ​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ കാ​ന​ഡ​യി​ലേ​ക്ക്
Saturday, November 9, 2019 11:30 PM IST
പാ​ല​ക്കാ​ട്: ഇ​ൻ​സൈ​റ്റ് ക്രി​യേ​റ്റീ​വ് ഗ്രൂ​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ(ഡിസ്റ​പ്ഷ​ൻ) കാ​ന​ഡ​യി​ലെ ടൊ​റന്‍റോ​യി​ൽ ന​ട​ക്കു​ന്ന ഒ​ന്നാ​മ​ത് ജ​സ്റ്റ് എ ​മി​നി​റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ടൊ​റോ​ന്േ‍​റാ​യി​ലെ ഒ​ന്‍റാ​റി​യോ​വി​ൽ 18ന് ​ഒ​രു​മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഇ​ട​പെ​ട​ൽ (ഡി​സ്റ​പ്ഷ​ൻ) എ​ന്ന നി​ശ​ബ്ദ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും.

ഒ​രു മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള നൂ​റു ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. അ​ഹ​ല്യ ആ​യു​ർ​വേ​ദ കോ​ളേ​ജി​ലെ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ന​ഘ കോ​മ​ള​ൻ​കു​ട്ടി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഇ​തി​നോ​ട​കം ഇ​രു​പ​ത്ത​ഞ്ചോ​ളം ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഷാ​നി​യ ഷം​സ​ദ്, ച​ന്ദ്രു ആ​റ്റി​ങ്ങ​ൽ, ഷൈ​ജു വ​ടു​വ​ച്ചോ​ല, മാ​ണി​ക്കോ​ത്ത് മാ​ധ​വ​ദേ​വ്, കെ.​വി.​വി​ൻ​സ​ന്‍റ്, സി.​കെ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.