സംസ്ഥാന സമ്മേളനം: സം​ഘാ​ട​ക​ സ​മി​തി
Saturday, November 9, 2019 11:30 PM IST
പാ​ല​ക്കാ​ട്: ഈ​മാ​സം 23, 24, 25 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ബി​ഇ​എ​ഫ് ഐ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ​ജാ​ഥ​യ്ക്ക് 13ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് ഹെ​ഡാ​ഫീ​സി​നു മു​ന്നി​ൽ സ്വീ​ക​ര​ണം ന​ല്കും.
ബി​ഇ​എ​ഫ്ഐ. ഹാ​ളി​ൽ കെ.​വി.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ബി​ഇ​എ​ഫ് ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​രാ​മ​ദാ​സ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

രാ​ജീ​വ് (എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ), മു​രു​ക​ൻ (എ​ൻ​എ​ഫ്പി​ഇ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നൗ​ഷാ​ദ് ചെ​യ​ർ​മാ​നാ​യും അ​നി​ൽ​കു​മാ​ർ (ബി​ഇ​എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി) ക​ണ്‍​വീ​ന​റാ​യും സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ബി​ഇ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.