വ​ർ​ണ നൂ​ലു​ക​ൾ കൊ​ണ്ട് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത് അ​ർ​ഷ​യും അ​മ​നും
Monday, November 11, 2019 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ലൈ​വു​ഡ് ബോ​ർ​ഡി​ൽ ആ​ണി​ക​ളി​ടി​ച്ച് അ​തി​ൽ വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള നൂ​ലു​ക​ൾ കൊ​ണ്ട് ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന ത്ര​ഡ് പാ​റ്റേ​ണ്‍ മ​ത്സ​ര​ത്തി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത് നേ​ട്ട​ങ്ങ​ൾ കൊ​യ്തെ​ടു​ക്കു​ക​യാ​ണ്എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ, എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പ്പു​റ​ത്തി​ന​ടു​ത്തെ ’ഇ​ശ​ൽ’ മ​ൻ​സി​ലി​ലെ പി. ​അ​ർ​ഷ സ​ലാ​മും സ​ഹോ​ദ​ര​ൻ പി. ​അ​മ​ൻ സ​ലാ​മും.
തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന ത​ല പ്ര​വ്യ​ത്തി പ​രി​ച​യ മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഒ​ന്പ​താം ക്ലാ​സ്സ് വി​ദ്യ​ാർ​ഥി​നി​യാ​യ പി. ​അ​ർ​ഷ സ​ലാം എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി സ്കൂ​ളി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി.
മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട ത​ത്സ​മ​യ മ​ത്സ​ര​ത്തി​ൽ വെ​ച്ച് തൊ​ള്ളാ​യി​ര​ത്തി​ല​ധി​കം ചെ​റി​യ ആ​ണി​ക​ളും പ​തി​ന​ഞ്ചോ​ളം വ​ർ​ണ്ണ നൂ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ർ​ഷ സ​ങ്കീ​ർ​ണ്ണ​മാ​യ ആ​റ് ഗ​ണി​ത രൂ​പ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ബോ​ർ​ഡു​ക​ൾ നി​ർ​മ്മി​ച്ചു. പൊ​റ്റ​ശ്ശേ​രി​യി​ൽ വെ​ച്ച് ന​ട​ന്ന മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഇ​തേ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ്സ് വി​ദ്യ​ർ​ഥി​യാ​യ പി.​അ​മ​ൻ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
പു​തി​യ മാ​ന്വ​ൽ പ​രി​ഷ്ക്ക​ര​ണ പ്ര​കാ​രം യു​പി​ക്ക് സ​ബ് ജി​ല്ലാ വ​രെ​യേ മ​ത്സ​രം ഉ​ള്ളൂ.
ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പി. ​അ​ബ്ദു​സ്സ​ലാ​മി​ന്‍റെ മ​ക്ക​ളാ​ണ് അ​മ​നും അ​ർ​ഷ​യും. മാ​താ​വും അ​ല​ന​ല്ലൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ല​ബോ​റ​ട്ട​റി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​യ ഷം​ന​യാ​ണ് ര​ണ്ടു പേ​രെ​യും പ​രി​ശീ​ലി​പ്പി​ച്ച​ത്.
അ​ർ​ഷ സ​ലാം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി ത്ര​ഡ് പാ​റ്റേ​ണി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യി​രു​ന്നു.
അ​മ​ൻ സ​ലാം ര​ണ്ടാം ക്ലാ​സ്സു മു​ത​ൽ സ​ബ് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​ണ്.